പ്രിയ ജൂണ്‍.....,..
അന്ന് നിന്റെ പകുതിയില്‍ ,
പാറി തുടങ്ങിക്കൊണ്ടിരുന്ന മഴയിലൂടെ..
തൊട്ടു മുമ്പ് നടന്ന സ്വര്‍ഗീയമെന്നു വിശ്വസിച്ച നിമിഷങ്ങളുടെ ലഹരിയില്‍ ....
ലോകം മുഴുവന്‍ സ്വന്തമാക്കിയെന്ന് വിശ്വസിച്ചുപോയ അഹംഭാവത്തില്‍ ,
എന്റെ സൈക്കിളില്‍ ഞാന്‍ പോയ ആ പോക്ക്...
മെഴ്സിടെസ് ബെന്സൊന്നും വേണമെന്നില്ല നിരത്തിലൂടെ രാജാവെന്ന ഭാവത്തില്‍ ഓടിച്ചു പോകാന്‍...,..
ഇത്തരം ചില നിമിഷങ്ങളുടെ ഊര്‍ജ്ജം മതി...
അന്നത്തെ ഒരൊറ്റ ദിവസം ഇല്ലായിരുന്നെങ്കില്‍ ...ആ ദിവസത്തിന്റെ ഓര്‍മ്മകള്‍ മാത്രം മറന്നു പോയിരുന്നു എങ്കില്‍ ...ആ ദിവസം തന്ന അവര്‍ണനീയമായ നിര്‍വൃതി ഇപ്പോഴും നെഞ്ചില്‍ ബാക്കിയില്ലായിരുന്നെന്കില് ഒരു പക്ഷെ, പിന്നീട് മനസ്സില്‍ തോന്നിയ കുഞ്ഞു കുഞ്ഞു 'ഇളക്കങ്ങളെ' പ്രണയമെന്നു ഞാന്‍ തെറ്റിദ്ധരിച്ചേനെ......

Anupama Mili
ReplyDeleteSurvival-നു ചിലപ്പോള്‍ കുഞ്ഞു കുഞ്ഞു ഇളക്കങ്ങളും സഹായിച്ചേക്കും
(anupamechi of Lesbiantalks posted this comment at my FB msg as she couldn't post it here due to some tech error)
അതെ ചേച്ചി...ഹോര്‍ലിക്ക്സ് തന്നെ എപ്പോഴും വേണമെന്ന് വാശി പിടിച്ചു കൂടല്ലോ...ഇടക്കൊക്കെ 'കട്ടന്‍ ചായ' തന്നെയാ കൊടും ഉന്മേഷത്തിനു ഉപകരിക്കുക..
Deletethank u so much for visiting