Tuesday, September 11, 2012

ജൂണ്‍


പ്രിയ ജൂണ്‍.....,..
അന്ന് നിന്റെ പകുതിയില്‍ ,
പാറി തുടങ്ങിക്കൊണ്ടിരുന്ന  മഴയിലൂടെ..
തൊട്ടു മുമ്പ് നടന്ന സ്വര്‍ഗീയമെന്നു വിശ്വസിച്ച നിമിഷങ്ങളുടെ  ലഹരിയില്‍ ....
ലോകം മുഴുവന്‍ സ്വന്തമാക്കിയെന്ന് വിശ്വസിച്ചുപോയ അഹംഭാവത്തില്‍ ,
എന്റെ സൈക്കിളില്‍ ഞാന്‍ പോയ ആ പോക്ക്...
മെഴ്സിടെസ്‌ ബെന്സൊന്നും വേണമെന്നില്ല നിരത്തിലൂടെ രാജാവെന്ന ഭാവത്തില്‍ ഓടിച്ചു പോകാന്‍...,..
ഇത്തരം ചില നിമിഷങ്ങളുടെ ഊര്‍ജ്ജം മതി...

അന്നത്തെ ഒരൊറ്റ ദിവസം ഇല്ലായിരുന്നെങ്കില്‍ ...ആ ദിവസത്തിന്റെ ഓര്‍മ്മകള്‍ മാത്രം മറന്നു പോയിരുന്നു എങ്കില്‍  ...ആ ദിവസം തന്ന അവര്‍ണനീയമായ നിര്‍വൃതി ഇപ്പോഴും നെഞ്ചില്‍ ബാക്കിയില്ലായിരുന്നെന്കില്‍ ഒരു പക്ഷെ, പിന്നീട്  മനസ്സില്‍ തോന്നിയ കുഞ്ഞു കുഞ്ഞു 'ഇളക്കങ്ങളെ' പ്രണയമെന്നു ഞാന്‍ തെറ്റിദ്ധരിച്ചേനെ......

Thursday, September 6, 2012

ശിക്ഷ


എന്റെ തെറ്റില്‍ തട്ടി ഞാനൊന്നു തെന്നി വീണപ്പോള്‍
തെറിച്ചു വീണുടഞ്ഞത് എന്നിലെ നീയാണ്..
എന്റെ തെറ്റ് കൊണ്ട് ,
എനിക്ക് മുറിവും നിനക്ക് മരണവും..
അനീതിയാണത് ..
മാപ്പ്...
എന്റെ മുറിവൊരിക്കലും ഉണങ്ങാതിരിക്കുവാന്‍ 
നീ ശപിച്ചു കൊള്‍ക......!!