Tuesday, September 18, 2012

FILMS: പസങ്ക

"പസങ്ക" എന്ന തമിഴ് സിനിമ കാണാന്‍ ഒരു പാട് വൈകി എന്ന് തോന്നുന്നു....
"Stanley ka Dabba" കുറച്ചു നാള്‍ മുമ്പേ കണ്ടത് മുതല്‍ അതിനേക്കാള്‍ നല്ല, അതിലേറെ 'കുട്ടിത്തം' ഉള്ള ഒരു സിനിമ കാണാനുള്ള തിരച്ചിലാണ് എന്തായാലും "പസങ്ക" യിലേക്ക് എത്തിയത്...തീര്‍ത്തും വിജയകരമായ ഒരെത്തിച്ചേരല്‍...,...
എന്ത് രസമാണ് കുട്ടികളുടെ ജീവിതം...
അവരുടെ ജീവിതത്തില്‍ മുടിഞ്ഞ പ്രേമത്തിന്റെ അസ്കിതയില്ല...
ആരെയും കൊല്ലാനില്ല...
ആരാലും ചതിക്കപ്പെടാനില്ല...അങ്ങനെയുള്ള "കൊല കൊമ്പന്‍ " പ്രശ്നങ്ങളൊന്നുമില്ല...
അവരുടെ വലിയ പ്രശ്നം സൈക്കിളില്ലയ്മയാണ്...പഠിത്തത്തില്‍ പുറകിലായിപ്പോകുന്നതാണ്...ക്ലാസ്സില്‍ സംസാരിക്കുമ്പോള്‍ പേരുഴുതുന്ന ക്ലാസ്സ്‌ ലീഡര്‍ ആണ്...അച്ഛന്റെയും അമ്മയുടെയും സൌന്ദര്യ പിണക്കങ്ങലാണ്...

amazing എന്ന വാക്കിനുമപ്പുറമുള്ള easiness ഓടെയാണ് ഈ സിനിമ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതും എഴുതപ്പെട്ടിട്ടുള്ളതും...
അമാനുഷികതയുടെ അതി ഭയങ്കര "കത്തി' കളുടെ ഉപ്പാപ്പമാരായ   തമിഴന്‍ തന്നെയാണ് ജീവിതം യാതൊരു കാപട്യവുമില്ലാതെ പറയുന്ന കാര്യത്തിലും "ഉസ്താദ്‌ " എന്ന് ഒരിക്കല്‍ കൂടി ബോധ്യമായി...അത്രമേല്‍ പച്ചയായ(,മഞ്ഞയായ,ചുവപ്പായ, അങ്ങനെ ജീവിതത്തിന്റെ എല്ലാ നിറങ്ങളും) അവതരണമാണ് ഈ സിനിമയുടെ അവസാന പത്തു മിനുട്ടിന് തൊട്ടു മുമ്പ് വരെ...

(മക്കളെ...ഈ സിനിമയില്‍ 'പക്കട' എന്ന വേഷം ചെയ്ത ഒരു പയ്യനുണ്ട്...ശരിക്കും അവന്‍ ഒരു "കരിമ്പുലി" തന്നെ...അവനെ ലോക സിനിമ കാത്തിരിക്കുന്നു എന്നാണു എന്റെ പക്ഷം...)

4 comments:

  1. Yaa its really a beautiful movie..the children performed so well too

    ReplyDelete
  2. എനിക്കും കാണണം ഈ ചിത്രം ...
    നല്ല ചിത്രങ്ങള്‍ കാണുവാനുള്ള അന്വേഷണത്തിലാണ് ഞാനും..
    ഈ വിലയിരുത്തല്‍ വളരെ ഇഷ്ട്ടമായി...
    വളരെ നന്ദി..അഭിനന്ദനങ്ങള്‍...


    www.ettavattam.blogspot.com

    ReplyDelete
    Replies
    1. നന്ദി..കണ്ടിട്ട് അഭിപ്രായം പറയാന്‍ വരൂ..

      Delete