Sunday, October 14, 2012

RELATIONS


എന്റെ കയ്യിലുള്ളതെല്ലാം എന്റെതല്ലാത്തവയാണ്...
ചുരുങ്ങിയ പക്ഷം എന്റെതാവാന്‍
കഴിയാത്തവയെങ്കിലുമാണ്...

കൈകുമ്പിളിലാക്കി മാറോടണക്കാന്‍ ശ്രമിച്ചപ്പോള്‍
അവയില്‍ ചിലത് ഊര്‍ന്നു വീണു..
വീഴ്ചയില്‍ കുപ്പായത്തില്‍ കറയും
പെരുവിരലില്‍ രക്തത്തിന്റെ കല്ലിപ്പും ഉണ്ടായി.

ഇനിയും ബാക്കിയായവയെ അണച്ചു പിടിച്ചു
അഭിമാനിക്കുന്നത് വെറുതെയാണെന്നറിയാം...
നാളെ അവയും കുലുങ്ങി പിടഞ്ഞു(ചിലപ്പോള്‍ ഒരു
മാപ്പും പറഞ്ഞു)കുതറിയൊഴിയും,
ഇല്ലെങ്കില്‍ അവകാശികള്‍ വന്നു തട്ടിത്തിരിച്ചെടുക്കും..

ആയിക്കോട്ടെ..
എന്നാലും വേണ്ടില്ല...
വസ്ത്രം മാറ്റുന്നില്ല ഞാന്‍..,..വിരലില്‍ മരുന്നും പുരട്ടുന്നില്ല...

കാരണം ഒടുവില്‍,
കുപ്പായത്തിലെ കറകളും, വിരലിലെ രക്തക്കട്ടകളും എണ്ണി
എനിക്കെന്നെ അളക്കണം..
(ഞാന്‍ എത്രയായിരുന്നു എന്ന്)

21 comments:

  1. ഒടുവില്‍,
    കുപ്പായത്തിലെ കറകളും, വിരലിലെ രക്തക്കട്ടകളും എണ്ണി
    എനിക്കെന്നെ അളക്കണം..
    ഞാന്‍ എത്രയായിരുന്നു എന്ന്)

    കിടു..:)

    ReplyDelete
  2. കലയും കവിതയും ആത്മാന്വേഷനത്തിലെക്കുള്ള ദിശാസൂചികകള്‍ ആണെന്ന് പറഞ്ഞത് ആരെന്നു ഓര്‍ക്കുന്നില്ല.
    പക്ഷെ, ലോകത്ത് അറിയപ്പെടുന്ന ഫിലോസഫേഴ്സ് എല്ലാവരും തന്നെ കവികള്‍ ആയിരുന്നു.

    നീ നിര്‍ബന്ധമായും സൂഫി സംഗീതം കേള്‍ക്കണം. കവിതകള്‍ വായിക്കണം . You are fit to do so.

    ReplyDelete
    Replies
    1. നന്ദി ബോസ്സ്...

      പിന്നെ.കവിത വേണേല്‍ നോക്കാം...പക്ഷെ..സൂഫി സംഗീതമൊക്കെ നമുക്ക് താങ്ങുമോ...!!

      ഒരുപാടിഷ്ടമുള്ള ആരൊക്കെയോ നമ്മളുടെ ആരുമാല്ലാതാവനുള്ളവര്‍ ആണെന്നൊക്കെ ഓര്‍മ്മ വരുമ്പോള്‍ ഇതും ഇതിലും വലിയ ഫിലോസഫിയും വന്നു പോകും...അങ്ങനെ സംഭവിച്ചതാ ഈ എഴുത്ത്..അല്ലാതെ, നമുക്കെന്തു ഫിലോസഫി, നമ്മളില്‍ എന്ത് ഫിലോസഫര്‍...,.. :)

      Delete
    2. "രുപാടിഷ്ടമുള്ള ആരൊക്കെയോ നമ്മളുടെ ആരുമാല്ലാതാവനുള്ളവര്‍ ആണെന്നൊക്കെ ഓര്‍മ്മ വരുമ്പോള്‍" - ലതാണ് ദാറ്റീസ് വാട്ടീസ് ഫിലോസഫി. ;-)

      Delete
    3. ഹെന്റമ്മോ..ഇതിപ്പോ "മിണ്ട്യാ പൊറാട്ടയാ..മിണ്ടല്ലേ മോനെ" എന്ന് പറഞ്ഞ അവസ്ഥ ആയല്ലോ..
      എന്തായാലും ഒക്കെ ഒരു രസം മാത്രം..ഫിലോസഫി ആണേലും സൈകൊലോജി ആണേലും... :)

      Delete
  3. Anupama Mili
    കൈക്കുമ്പിളിലെ മണല്‍തരികള്‍ പോലെയാണ് ബന്ധങ്ങള്‍.
    എത്ര മുറുക്കിപ്പിടിയ്ക്കുന്നുവോ അത്രയും കയ്യില്‍ നിന്നും നഷ്ടപ്പെടും

    (posted by aupamechi of Lesbiantalks on my FB msg as she couldnt post it here due to some tech error)

    ReplyDelete
    Replies
    1. എന്നാലും പിടി വിടാന്‍ തോന്നുന്നില്ല...അതാ...

      Delete
    2. ഉണങ്ങിയ മണലില്‍ അങ്ങനൊക്കെ പറ്റും...ബട്ട്‌, ഇന്‍ ദി കേസ് ഓഫ് ദി പര്‍ട്ടിക്കുലര്‍ ... മണല് നനഞ്ഞതാണെങ്കിലോ?
      ഐ മീന്‍, ബന്ധങ്ങള്‍ക്ക് ഇത്തിരി സ്നേഹം ഒഴിച്ച് കൊടുത്തു നനച്ചാലോ? (ബൈ ദി വേ, സ്നേഹം എന്നതിന് എണ്ണ എന്നും അര്‍ത്ഥമുണ്ട്. വിസ്കൊസിടി കൂടും)

      Delete
    3. ഉണങ്ങിയതാണേലും നനഞ്ഞതാണേലും എത്തുന്നതെന്റെ കൈകളിലാണെങ്കില്‍ അവക്ക് പതിയെ ജീവന്‍ വക്കും..പിന്നെ "അവയും കുലുങ്ങി പിടഞ്ഞു(ചിലപ്പോള്‍ ഒരു
      മാപ്പും പറഞ്ഞു)കുതറിയൊഴിയും,
      ഇല്ലെങ്കില്‍ അവകാശികള്‍ വന്നു തട്ടിത്തിരിച്ചെടുക്കും"

      അതാ കുഴപ്പം...ഇല്ലേല്‍ ഞാനീ കോപ്പും കൊണ്ട് എഴുതാന്‍ വര്വോ.. :(

      Delete
  4. സ്വയം അളക്കുവാനുള്ള ആ മനസ്സിന്റെ ആഗ്രഹം തിന്മയെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ്...

    ഇനി നന്മകള്‍ വിരിയട്ടെ...

    ആശംസകള്‍ നേരുന്നു...

    www.ettavattam.blogspot.com

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി ഷൈജുജീ...
      നേരിട്ടറിയാത്ത ആദ്യ സന്ദര്‍ശകനാണ് താങ്കള്‍..,..ഒത്തിരി നന്ദി..

      Delete
  5. എത്ര അളന്നാലും
    അതിനപ്പുറവും
    കാണാതെ പലതും ഒളിച്ചിട്ടുണ്ടാകും.
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. ഹായ്..രാംജി...ആ പറഞ്ഞതിലും, i mean, "എത്ര അളന്നാലും അതിനപ്പുറവും " എന്ന് പറഞ്ഞതിലുമുണ്ട് ആ "പരിണാമം " കഥയിലെ തുടര്‍ച്ച...മതി വരായ്കയും പൂര്‍ണ്ണത തോന്നയ്കയുമൊക്കെ ...അത് തന്നെയാണല്ലോ ഓരോ ജീവിതവും ല്ലേ..
      എന്തായാലും വന്നതിലും മിണ്ടിയതിലും നന്ദി...

      Delete
  6. ഷമിലെ, പോസ്റ്റുകള്‍ എല്ലാം നന്നായിരിക്കുന്നു ...ആശംസകള്‍

    ReplyDelete
    Replies
    1. എടാ..ആ ആശംസ ഒക്കെ ഇഷ്ടപ്പെട്ടു..അഭിനന്ദനവും സുഖിച്ചു..
      എന്നാലും പഹയാ പേര് വിളിക്കേണ്ടായിരുന്നു..ഇപ്പൊ ഞാനാണീ കള്ളന്‍ എന്നെല്ലാര്‍ക്കും മനസ്സിലായില്ലേ.. :D

      Delete
  7. കൊള്ളാം മാഷേ ആശയവ്യാപ്തി.......

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......

    ReplyDelete
    Replies
    1. നന്ദി..ഉറപ്പായും വരാം...

      Delete
    2. മാഷിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് കാണുന്നില്ലല്ലോ...ഇവിടെ ക്ലിക്കിയപ്പോള്‍ ഗൂഗിള്‍ പ്ലസിലെക്കാ പോയെ..

      Delete
  8. മികച്ച കവിത എന്ന് പറഞ്ഞു ഓടിപ്പോകുന്നില്ല. വരികളെ എങ്ങെനെ സ്വാഭാവികമായി അടുക്കി വെക്കാം എന്ന് നന്നായി അറിയാമെന്ന് തോന്നുന്നു.പ്രത്യേകിച്ച് അവസാന വരികള്‍ .(കവിത ആസ്വാദനത്തില്‍ ഞാന്‍ മോശമാണ്. അതാണ്‌ ഇങ്ങനെ പറയുന്നത് ) കൂടുതല്‍ എഴുതൂ. ആശംസകള്‍

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്കു ഒരു നന്ദി പറയാന്‍ ഇത്ര വൈകിയതിന് ക്ഷമ ചോദിക്കുന്നു....ചില നേരത്ത് അങ്ങനെയാ ഒരു റേഞ്ച് പോക്കാ...എന്താ എപ്പോഴാ ചെയ്യേണ്ടത് എന്നൊരു ലെവല്‍ ഉണ്ടാവില്ല..
      വന്നതിനും മിണ്ടിയതിനും വീണ്ടും നന്ദി...
      (പിന്നെ വന്നതും മിണ്ടിയതും നമ്മുടെയാ "പുറംചൊറിയല്‍"'' ഏര്‍പ്പാടിന്റെ ഭാഗമായിട്ടല്ല എങ്കില്‍ ആത്മാര്‍ത്ഥമായ നൂറു നൂറായിരം നന്ദി വീണ്ടും)

      Delete