Wednesday, February 27, 2013

സൂക്ഷമത





വീട്ടിലെ സന്ധ്യാ ദീപം തെളിയിക്കാന്‍

നിയോഗിക്കപ്പെട്ട നാല് വയസ്സുകാരന്റെ
കണ്ണുകളും ചുവടുകളും സൂക്ഷ്മതയുടെ
അപാരമായ സാധ്യതകളെ പഠിപ്പിച്ചു തരുന്നു...

 അവന്റെ ഓരോ ചുവടുകളിലും
 എപ്പോള്‍ വേണമെങ്കിലും ഇളകിയെത്താവുന്ന
 കാറ്റിനെ കുറിച്ചുള്ള ആശങ്കകളുണ്ട്...
കണ്ണില്‍ നിറയെ കയ്യിലെ നിലവിളക്കിലെ ദീപനാളത്തോട്
തോന്നുന്ന അടുപ്പവും ഭക്തിയും ഉണ്ട്....

അവ കെടാതെ സൂക്ഷിക്കുവാന്‍ അവന്‍
തന്റെ സര്‍വ്വവുമായ പുഞ്ചിരിയെ പോലും
മാറ്റി വച്ച് ഗൗരവത്തോടെ  നീങ്ങുന്നു....

നീ ഒരു ദീപനാളമായിരുന്നു....ഞാന്‍  നാല് വയസ്സുകാരനായ
ഒരു ബാലനും...പിഴച്ചത് എന്റെ ചുവടുകളിലെ സൂക്ഷ്മതയാവും...
തീര്‍ച്ചയായും കണ്ണിലെ പ്രണയമല്ല....

2 comments:

  1. കുളിപ്പിച്ച് കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടീനെ ഇല്ലാണ്ടാക്കിയല്ലോ.... :-(

    ആ ക്ലൈമാക്സ്‌ ചടപ്പിച്ചു. അതൊഴിച്ചു ബാക്കിയെല്ലാം ബോക്സ്‌ ഓഫീസില്‍ ഹിറ്റ്‌ ആയി.

    ReplyDelete
  2. climax ആയിരുന്നു ആദ്യം മനസ്സില്‍ വന്നെ..അതിനോടായിരുന്നു ഇഷ്ടക്കൂടുതലും....
    പക്ഷെ കുളിപ്പിച്ചപ്പം കുഴപ്പം പറ്റി ല്ലേ...:(
    ഹാ..അടുത്ത തവണ സോപ്പ് മാറ്റിപ്പിടിക്കാം...

    ReplyDelete